ഡൽഹി: തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം ഉടൻ കേരളത്തിൽ പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് സൂചന നൽകി.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, നിക്കോബാര്‍ ദ്വീപുകള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയതായാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഈ മാസം 31ന് തന്നെ കേരളത്തില്‍ മഴ എത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഇതിന് അനുസൃതമായാണ് ആന്‍ഡമാനില്‍ മണ്‍സൂണ്‍ എത്തിയത്.
കേരളത്തിൽ ഈ വർഷം നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ടോട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച നല്ല മഴ ലഭിച്ചിരുന്നു. യാസി ചുഴലിക്കാറ്റും സംസ്ഥാനത്ത് നിലവിൽ മഴ പെയ്യിക്കുന്നുണ്ട്.
Discussion about this post