വടകര : കോഴിക്കോട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടിനുനേരെ ബോംബേറ്. വ്യത്യസ്ത ദിവസങ്ങളില്‍ ആക്രമണമുണ്ടായത്. ബൈക്കില്‍ എത്തിയവരാണ് വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്.
കണ്ണങ്കുഴി തേവൂന്റവിട ചിത്രദാസിന്റെ വീട്ടില്‍ കഴിഞ്ഞ 18നും ഇന്ന് പുലര്‍ച്ചെ ഒരുമണിക്ക് കന്നിനട വലിയ വളപ്പില്‍ പ്രദീപ് കുമാറിന്റെ വീടിനു നേരെയുമാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വടകര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് ചിത്രദാസും പ്രദീപ് കുമാറും.
ചിത്രദാസിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ പ്രദേശത്തെ 26 വീടുകള്‍ക്കു കേടുപാടുണ്ടായി. ബീയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ചുണ്ടാക്കിയ ബോംബാണ് പ്രദീപിന്റെ വീടിനു നേരെ എറിഞ്ഞത്. ഇതിലൊന്ന് വീടിന്റെ കിണറ്റിലും മറ്റൊന്ന് വീട്ടിലേക്കുള്ള വഴിയിലും വീണു പൊട്ടി. കിണറിനു കേടുപാടുണ്ടാവുകയും കാറിന്റെ ഡോര്‍ തകരുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തും . രണ്ട് സംഭവങ്ങളും ഒരുമിച്ചുണ്ടായതിന്റെ ആശങ്കയിലാണ് നാട്ടുകാരും.
Discussion about this post