തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും. ഇത് ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേക്ക് പോകും. 26-ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കാറ്റ് വീശും.
കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരംമുതൽ എറണാകുളം വരെ ഏഴു ജില്ലകളിൽ ഒറ്റപ്പെട്ട കനത്തമഴ പെയ്തേക്കും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ഒമ്പത് ജില്ലകളിലും വയനാട്ടിലും യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച എറണാകുളം വരെയുള്ള ഏഴ് തെക്കൻ ജില്ലകൾക്കും കാസർകോടിനുമാണ് യെല്ലോ അലർട്ട്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് കനത്തമഴ പെയ്തേക്കും. തുടർന്നുള്ള ദിവസങ്ങളിൽ കാലവർഷവും എത്തുമെന്നാണ് കണക്ക് കൂട്ടൽ.
Discussion about this post