തിരുവനന്തപുരം: ബിവറേജസ് കോര്പറേഷന് ഗോഡൗണില്‍ നിന്ന് മദ്യം മോഷ്ടിച്ച കേസില്‍ മുഖ്യപ്രതി കവലയൂര്‍ സ്വദേശി രജിത്ത് പിടിയില്‍. മേയ് എട്ടിന് ശേഷം ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ആറ്റിങ്ങല്‍ വെയര്‍ഹൗസില്‍ നിന്നു മദ്യം മോഷണം പോയിട്ടുണ്ട്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാകും പ്രതികള്‍ മോഷണം നടത്തിയിട്ടുണ്ടാവുകയെന്നാണ് കരുതുന്നത്.
മോഷണ സംഘത്തില്‍ ഒമ്പത് പേര് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.101 കെയ്സ് മദ്യമാണ് സംഘം മോഷ്ടിച്ചത്.
ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി അനധികൃത മദ്യവില്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മദ്യമോഷണം കണ്ടെത്തിയത്.
Discussion about this post