കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലെന്ന് ലുക്മാനുൽ ഹക്കീം സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി. ഓഡിയോ സന്ദേശം പുറത്ത് വന്നു. ലക്ഷദ്വീപിൽ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്ന് ഓഡിയോയിൽ പറയുന്നു. അമുൽ ഒക്കെ ലക്ഷദ്വീപിൽ പണ്ടേ ഉണ്ടെന്നും സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറി പറയുന്നുണ്ട്.
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിൽ ഉത്തരവിട്ടതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ ഫാമുകൾ അടച്ചുപൂട്ടുന്നത് വഴി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും ദ്വീപിലെ പാല് ഉത്പന്നങ്ങളുടെ നിര്‍മ്മാണം ഇല്ലാതാക്കി സ്വകാര്യ കമ്പനിയുടെ പാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് ശ്രമമെന്നുമായിരുന്നു നാട്ടുകാരുടെയും പ്രതിഷേധക്കാരുടെയും ആരോപണം. അതിനാൽ പ്രമുഖ പാൽ ഉത്പന്ന നിർമാതാക്കളായ ‘അമൂലി’നെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നാണ് സിപിഎം ലക്ഷദ്വീപ് സ്റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകളിലൂടെ പുറത്ത് വരുന്നത്.
ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ് ഫെഡറേഷന്റെതാണ് അമുല്‍.
Discussion about this post