വാഷിങ്ടന്‍: കോവിഡ് പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും, സഹായമാവശ്യമുള്ള ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യുഎസിൽ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ബ്ലിങ്കനുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.
കോവിഡ് പോരാട്ടത്തില്‍ ഏറെ വിഷമകരമായ ഘട്ടത്തില്‍ അമേരിക്ക നല്‍കിയ ശക്തമായ പിന്തുണയ്ക്കും സഹായങ്ങള്‍ക്കും ജയ്ശങ്കര്‍, ജോ ബൈഡന്‍ ഭരണകൂടത്തിനു നന്ദി അറിയിച്ചു.
ജനുവരി 20ന് ബൈഡന്‍ അധികാരമേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരു മന്ത്രി യുഎസ് സന്ദര്‍ശിക്കുന്നത്. യുഎസുമായുള്ള ബന്ധം സമീപഭാവിയില്‍ ഏറെ ഊഷ്മളമായെന്നും അതു തുടരുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. കോവിഡ് ഉള്‍പ്പെടെ ഇരുരാജ്യങ്ങളും നേരിടുന്ന നിര്‍ണായകമായ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് ബ്ലിങ്കന്‍ പറഞ്ഞു.
യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായും ജയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തി. ചൈന സ്വാധീനം വര്‍ധിപ്പിക്കുന്ന ഇന്തോ-പസിഫിക് മേഖലയിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും വിലയിരുത്തിയെന്നാണു റിപ്പോര്‍ട്ട്.
Discussion about this post