ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രമേയത്തിലെ പ്രസ്താവനക്കെതിരെ പൊളിച്ചടുക്കൽ തുടർന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ. കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ഫാക്ട് ചെക്ക് എന്നു പറഞ്ഞാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
2018ൽ വാർത്താ ചാനലിൽ വന്ന ഒരു ചിത്രം ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്. മുഖ്യമന്ത്രിയുടെ വാഹനത്തിലെ ദേശീയ പതാകയും ഇൻഡിക്കേറ്ററും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ ട്രോൾ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു ഫാക്ട് ചെക്ക്.
ഈ ചിത്രത്തിൽ കാണുന്നത് നമ്മുടെ മുഖ്യമന്ത്രി 2018ൽ ഉപയോഗിച്ച വാഹനമാണ്. ഈ ചിത്രത്തിൽ 5 ഇടങ്ങളിൽ കാവി നിറം കാണാം. ഓരോന്നും പരിശോധിക്കാം.
[1] ഇത് കാവിവൽക്കരണമല്ല. ഒരു വ്യക്തിയുടെ വസ്ത്രത്തിന്റെ നിറമാണ്.
[2] ഇത് കാവിവൽക്കരണമല്ല. മതിലിന്റെ പെയിന്റ് ആണ്.
[3] ഇത് കാവിവൽക്കരണമല്ല. ഇന്ത്യയുടെ പതാകയാണ്.
[4] ഇത് കാവിവൽക്കരണമല്ല. ചാനലിന്റെ ലോഗോ ഡിസൈൻ ആണ്.
[5] ഇത് കാവിവൽക്കരണമല്ല. വാഹനത്തിന്റെ ഇൻഡിക്കേറ്റർ ആണ്.
Result: ഒന്നും കാവിവൽക്കരണമല്ല. എല്ലാം ഫേക്ക്.
[ഫേക്ക് ജോക്ക് പറഞ്ഞ പണിക്കരെ ചാനൽ ചർച്ചകളിൽ ബഹിഷ്കരിക്കുക]
https://www.facebook.com/panickar.sreejith/posts/4141988029154574













Discussion about this post