നിരവധി രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കി മാതൃകയായ രാജ്യമാണ് ഇന്ത്യ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാക്സീന്‍ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയോട് ചില ചോദ്യങ്ങളുമായി ബി.ജെ.പി വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതിയുടെ ചോദ്യം.
തരൂരിന്റെ ഈ രണ്ട് വൈരുദ്ധ്യാത്മക കുറിപ്പുകള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് സന്ദീപ് വാചസ്പതി. ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സന്ദീപ് വാചസ്പതി കുറിപ്പിലൂടെ വ്യക്തമാക്കി.
ശശി തരൂരിന്റെ രണ്ട് ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. തരൂര്‍ രാജ്യത്തെ വാക്സീന്‍ വിതരണത്തില്‍ ആദ്യം ട്വീറ്റ് ചെയ്തത് വാക്‌സിന്‍ കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം 91 രാജ്യങ്ങളില്‍ സാരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ്. ഇന്ത്യ എന്‍ ഡി ടി വിയുടെ വാര്‍ത്ത പങ്കുവെച്ചാണ് തരൂര്‍ കുറിപ്പ് രേഖപ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിയരെയുള്ള പരാമര്‍ശമാണ് ഉന്നയിക്കുന്നത്. ‘മോദിജി തങ്ങള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട വാക്‌സീനുകള്‍ വിദേശത്തേയ്ക്ക് അയച്ചത്’ എന്ന ട്വീറ്റുമായാണ് തരൂര്‍ രംഗത്ത് എത്തിയത്.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
15 ദിവസത്തിനുള്ളിൽ നിലപാട് മാറുന്ന ഈ സൂക്കേടിനെ എന്ത് പേര് വിളിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ശരീരം വിറ്റു ജീവിക്കുന്നവർക്ക് ഇതിലും അന്തസ്സുണ്ടാവും മിസ്റ്റർ.
Discussion about this post