തിരുവനന്തപുരം: സംസ്ഥാനത്ത് മരച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉല്പാദിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘സുഭിക്ഷ കേരളം’ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതോടെ കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മരച്ചീനി തിന്നു തീർക്കാൻ പറ്റാതായി. അഞ്ചു രൂപ പോലും മരച്ചീനിക്ക് കിട്ടാത്ത സ്ഥിതിയുണ്ട്. കുറഞ്ഞത് 11–12 രൂപ ലഭിച്ചാലേ കർഷകനു പ്രയോജനമുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലേക്കു ലക്ഷക്കണക്കിനു ലീറ്റർ സ്പിരിറ്റ് വരുന്നുണ്ട്. അതു വെള്ളവും ടേസ്റ്റ് മേക്കറും ചേർത്തു മദ്യമായി വിപണനം ചെയ്യുന്ന രീതിയാണ് ഉള്ളത്. മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉൽപാദിപ്പിക്കുന്നതിനുള്ള സാധ്യതകൾ കേരളം ചർച്ച ചെയ്യേണ്ടതാണെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
Discussion about this post