കൊച്ചി: രാജ്യത്ത് കൊവിഡ് വാക്സിൻ സൗജന്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യങ്ങൾ അറിയിച്ച് യുവനടൻ ഷെയ്ൻ നിഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങൾ അറിയിച്ചത്. ‘ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമാക്കിയ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ തീരുമാനത്തിന് അഭിവാദ്യങ്ങൾ‘; ഇതായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രധാനമന്ത്രിയെ അഭിനന്ദിച്ച ഷെയ്ൻ നിഗമിന്റെ കുറിപ്പിനെ അനുകുലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. കമന്റുകളിൽ വർഗീയ ചുവയുള്ള ചില ഭീഷണികളും ഉണ്ടായിരുന്നു. അവയ്ക്കും സമചിത്തതയോടെയാണ് ഷെയ്ൻ മറുപടി നൽകിയത്. ‘പല വിമര്‍ശനങ്ങളും, പല പാളിച്ചകളും ഉണ്ടാകാം , എന്നിരുന്നാലും തീരുമാനം എടുത്തു എന്നത് അഭിനന്ദനാര്‍ഹമാണ്..‘; ഇതായിരുന്നു വിമർശനങ്ങൾക്കുള്ള താരത്തിന്റെ മറുപടി.
ഇന്ത്യയിൽ പ്രായപൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിന് വൻ സ്വീകാര്യതയാണ് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും ലഭിക്കുന്നത്.
https://www.facebook.com/ShaneNigamOfficial/posts/340045107483482
Discussion about this post