വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനം അമേരിക്കയിൽ വിപുലമായി ആചരിച്ചു. ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗയെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെയും അമേരിക്കയിലെ 37 ദശലക്ഷം ജനങ്ങളെയും ഒരുമിപ്പിക്കാൻ യോഗക്ക് സാധിക്കുന്നുവെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ട്വീറ്റ് ചെയ്തു.
‘യോഗ‘ എന്ന വാക്കിന്റെ ഉത്ഭവം സംസ്കൃതത്തിൽ നിന്നാണ്. ഐക്യം, കൂടിച്ചേരൽ എന്നിവയാണ് അതിന്റെ അർത്ഥമെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ട്വിറ്ററിൽ കുറിച്ചു. ‘സൗഖ്യത്തിനായി യോഗ‘ എന്ന മുദ്രാവാക്യത്തോടെ അമേരിക്കയിലെ ഇന്ത്യൻ എംബസിയും ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ നടന്ന യോഗ ദിനാചരണത്തിൽ 3000 പേർ പങ്കെടുത്തു.
കൊവിഡ് ലോക്ക്ഡൗണിന്റെ നാളുകളിൽ ആരോഗ്യ സംരക്ഷണത്തിനും അനിശ്ചിതത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും സമ്മർദ്ദത്തിൽ നിന്നുമുള്ള മോചനത്തിനും ഒരു ലൈഫ് ലൈനായി യോഗ ഉപയോഗിക്കപ്പെട്ടുവെന്ന് യു എൻ പൊതുസഭ വ്യക്തമാക്കി.
Discussion about this post