കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി.
മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ട്. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. കൂടാതെ കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെ മാസ്റ്റർ പ്ലാൻ വിശദീകരിക്കുന്ന ശബ്ദരേഖയും പുറത്തു വന്നു. വാട്സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തു വന്നത്. സ്വർണം കടത്തേണ്ട രീതിയും കൈമാറേണ്ടതാർക്കെന്ന വിവരവും ശബ്ദരേഖയിൽ അർജുൻ വിശദീകരിക്കുന്നുണ്ട്.
അതേസമയം ഈമാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു.












