തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ. അവശ്യ മേഖലയിൽ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ നൽകിയിരിക്കുന്നത്.
ആരോഗ്യ മേഖലക്ക് ഇളവുണ്ട്. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന കടകൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും.
കെഎസ്ആർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകൾ ഓടില്ല. നിർമാണ മേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറന്ന് നിത്യപൂജകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണായിരിക്കും.
Discussion about this post