കണ്ണൂർ: ടി പി കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തിൽ ന്യായീകരണവുമായി തലശ്ശേരി എം എൽ എ എ എൻ ഷംസീർ. മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നാണ് ഷംസീർ പറയുന്നത്. കരിപ്പൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മാഫിയ ബന്ധം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഷംസീറിന്റെ പ്രതികരണം. ജയിലിൽ നിന്നും പരോൾ കിട്ടിയ ഇവർ ക്വട്ടേഷൻ തുടരുമെന്ന് കരുതിയില്ലെന്നും ഷംസീർ പറഞ്ഞു.
അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും ജയിലിലടയ്ക്കണമെന്നും ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ പുറത്ത് വരട്ടെയെന്നും ഷംസീർ പറഞ്ഞു.
അതേസമയം സ്വർണ്ണക്കടത്തിൽ സിപിഎമ്മിന്റെ പങ്ക് വ്യക്തമാക്കി ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. പൊട്ടിക്കുന്ന സ്വർണ്ണം മൂന്നായി വീതം വയ്ക്കുമെന്ന് ശബ്ദരേഖയിൽ പറയുന്നു. ടി പി കേസിലെ പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഒപ്പമുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. മൂന്നായി വീതം വെക്കുന്ന സ്വർണ്ണത്തിൽ ഒരു പങ്ക് പാർട്ടിക്ക് നൽകുമെന്നും ക്വട്ടേഷൻ സംഘാംഗങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ പറയുന്നു.
Discussion about this post