തിരുവനനന്തപുരം : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ അഭിനന്ദിച്ചു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, ഇത് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണെന്നും, പെട്രോൾ വില വർധനയും ലക്ഷദ്വീപ് പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.
കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
‘ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67ഉം ബിജെപിക്ക്. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കോടികൾ ചെലവാക്കണോ. അല്ല വെറുതെ പറഞ്ഞെന്നേ ഉള്ളൂ.
പെട്രോൾ, ഷേവ് ലക്ഷദ്വീപ്, ടൂൾക്കിറ്റ് ടീമുകൾ നിശബ്ദമാണ്. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റെസ്റ്റ്. അത് നല്ലതാണ്. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ ഇവിഎമ്മിന്റെ പേരിലും കരയാൻ കഴിഞ്ഞില്ല. മികച്ച ഭരണം കാഴ്ച വച്ച മുഖ്യമന്ത്രി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ. ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദിയും. ജയ് ഹിന്ദ്.’
Discussion about this post