ആൻഡ്രോയ്ഡ് ഫോണുകളിൽ ട്രോജൻ വൈറസ് ആക്രമണമുണ്ടായേക്കാമെന്ന് സൈബർ സുരക്ഷാ സേവന ദാതാക്കളായ ഡോക്ടർ വെബ് മുന്നറിയിപ്പ് നൽകുന്നു. അമ്പത് ലക്ഷത്തോളം പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ഈ ആപ്പുകൾ നീക്കം ചെയ്യാൻ ഗൂഗിൾ പ്ലേ സ്റ്റോർ നടപടി ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഇവ ഫോണുകളിൽ ഉപയോഗിക്കുന്നവർ എത്രയും വേഗം അവ ഡിലീറ്റ് ചെയ്യാൻ ഡോക്ടർ വെബ് ആവശ്യപ്പെടുന്നു.
ഒറ്റ ഡൗൺലോഡിൽ തന്നെ പ്രവർത്തന സജ്ജമാക്കപ്പെടുന്നവയാണ് ഈ ആപ്പുകൾ. ഫേസ്ബുക്ക്/ ഗൂഗിൾ അക്കൗണ്ട് വഴി ലോഗിൻ ചെയ്യാനായിരിക്കും ഇൻസ്റ്റാൾ ചെയ്താൽ ഉടൻ ഇവ ആവശ്യപ്പെടുക. ഇപ്രകാരം ലോഗിൻ ചെയ്യപ്പെടുന്നതോടെ നിങ്ങളുടെ ഫേസ്ബുക്ക്/ ഗൂഗിൾ/ യുപിഐ/ മൊബൈൽ ബാങ്കിംഗ് പാസ്വേഡുകൾ ഹാക്കർമാരുടെ കൈകളിൽ എത്തുന്നു.
താഴെ പറയുന്നവയാണ് അപകടകാരികളായ ഈ ആപ്പുകൾ:
· പ്രോസസിംഗ് ഫോട്ടോ ( ചികുംബുര ഹാമിൽട്ടൺ)
· ആപ്പ് ലോക്ക് കീപ് ( ഷെറലോ റെൻസ്)
· റബ്ബിഷ് ക്ലീനർ ( എസ് എൻ ടി. ആർ ബി സി എൽ)
· ഹൊറോസ്കോപ് ഡെയ്ലി ( എച്ച് സ്കോപ് ഡെയ്ലി മോമോ)
· ഹൊറോസ്കോപ് പൈ ( ടാലെയ്ർ ഷോന)
· ആപ്പ് ലോക്ക് മാനേജർ ( ഇമ്പ്ലൂമെറ്റ് കോൾ)
· ലോക്കിറ്റ് മാസ്റ്റർ (എനാലി എംചികോളോ)
· ഇൻ വെൽ ഫിറ്റ്നസ്( റൂബെൻ ജെർമെയ്ൻ)
· പിപ് ഫോട്ടോ ( ലില്ലിയൻസ്)
കൂടാതെ എഡിറ്റർ ഫോട്ടോ പിപ് എന്ന ഒരു ആപ്ലിക്കേഷൻ കൂടി ഹാനികരമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് റിമൂവ് ചെയ്തതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post