കൊല്ലം: കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിലിട്ട് കൊന്ന കേസിൽ മാതാവ് രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. അന്വേഷണ സംഘത്തിന് ഒരു ദിവസം മാത്രമാണ് രേഷ്മയെ ചോദ്യം ചെയ്യാനായി ലഭിച്ചത്.
രേഷ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. രേഷ്മ നിലവിൽ ജയിലിൽ നിരീക്ഷണത്തിലാണ്. നിരീക്ഷണ കാലയളവ് കഴിഞ്ഞതിന് ശേഷം രേഷ്മയെ കസ്റ്റഡിയിൽ വാങ്ങും.
അതേസമയം കല്ലുവാതുക്കലിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ കാമുകനെന്ന പേരിൽ രേഷ്മയോട് ഫേസ്ബുക്ക് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് പോലീസ് വ്യക്തമാക്കി. രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണ് ചാറ്റ് നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അനന്തു എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു ചാറ്റിംഗ്.
Discussion about this post