ഹന്ദ്വാര: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ. മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സൈന്യം വധിച്ചതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.
ഉബൈദ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച മെറാസുദ്ദീൻ ഹാല്വായ് ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദ്ദീനിലെ മുതിർന്ന ഭീകരന്മാരിൽ ഒരാളാണ് ഇയാൾ.
ഹാല്വായുടെ വധം കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടത്തിലെ നിർണ്ണയകമായ വിജയമാണെന്ന് കശ്മീർ ഐ ജി വിജയ് കുമാർ പറഞ്ഞു. ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം.
Discussion about this post