മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക്. മുതിർന്ന നേതാവ് കൃപാശങ്കർ സിംഗാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. ഇന്ന് ഉച്ചയ്ക്ക് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിനെ കാണുന്ന കൃപാശങ്കര്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലില്‍ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.
മുനിസിപ്പൽ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെയുള്ള മുതിർന്ന നേതാവിന്റെ ചുവടുമാറ്റം കോൺഗ്രസിനെ കനത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ശക്തനായ നേതാവാണ് കൃപാശങ്കർ.
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്ത് ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൃപാശങ്കർ സിംഗിന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റമെന്ന് ബിജെപി വ്യക്തമാക്കി. മികച്ച സംഘാടകനായ കൃപാശങ്കറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുനതായും മഹാരാഷ്ട്ര ബിജെപി അറിയിച്ചു.
Discussion about this post