കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫി ഇപ്പോൾ പരോളിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജ്ജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസിൽ ടിപി വധക്കേസ് പ്രതികളുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന ഇലക്ട്രോണിക് തെളിവുകൾ കസ്റ്റംസിന് അർജ്ജുന്റെ വീട്ടിൽ നിന്നും ലഭിച്ചിരുന്നു. കൂടാതെ അർജ്ജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയുടെ വീട്ടിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അർജുൻ ആയങ്കി കസ്റ്റംസിന് ആദ്യം നൽകിയ മൊഴിയിൽ സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
Discussion about this post