ഇടുക്കി: മൂന്നാറിൽ നിരന്തര ലൈംഗിക പീഡനം സഹിക്കാനാവാതെ പന്ത്രണ്ട് വയസുകാരി ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് ഫോൺ സന്ദേശം നൽകി. മൂന്നാറിലെ കണ്ണദേവൻ എസ്റ്റേറ്റിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. ഐജിയുടെ നിർദ്ദേശപ്രകാരം പെൺകുട്ടിയുടെ അച്ഛനെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് കോടതയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
മൂന്നുവർഷം മുമ്പാണ് കുട്ടിയുടെ അമ്മ മരണത്തിന് കീഴടങ്ങിയത്. തുടർന്ന് എസ്റ്റേറ്റ് സ്കുളിൽ പഠിക്കുന്ന കുട്ടിയെ അച്ഛൻ സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു. സ്വന്തം അച്ഛനായതിനാൽ ബന്ധുക്കളോടോ കൂട്ടുകാരോടൊ ഒന്നും പറയാൻ കഴിഞ്ഞില്ല. ഇതിനിടെ കോവിഡ് പിടിമുറുക്കി സ്കൂൾ തുറക്കാതെയായത്തോടെ അച്ഛന്റെ പീഡനവും വർധിച്ചു. ഇതോടെയാണ് കുട്ടി ആരുടെ പക്കൽ നിന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ഓഫീസിൻ്റ ഫോൺ നമ്പർ കണ്ടെത്തി പരാതി നൽകിയത്.
സംഭവത്തിൽ ഐ ജി ഇടപെടുകയും അന്വേഷണം നടത്തി പ്രതിയെ പിടികൂടാൻ നിർദ്ദേശവും നൽകി. ദേവികുളം എസ്ഐ റ്റി ബി വിബിൻ്റ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതി കൃത്യമാണെന്ന് കണ്ടെത്തുകയും പ്രതിയായ അച്ഛനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Discussion about this post