തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് ലോക്ക്ഡൗണിൽ ഇളവുകൾ നൽകാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗം പുരോഗമിക്കുകയാണ്. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ ചിലർ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച്ചയാകും. ഡൽഹിയിൽ നിന്നും മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. കടകൾക്ക് വൈകിട്ട് അടയ്ക്കേണ്ട സമയവും നീട്ടി നൽകിയേക്കും.
അതേസമയം കൊവിഡ് മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും, എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്നും നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
Discussion about this post