കൊല്ലം: കിണർ കുഴിക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് തൊഴിലാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊല്ലം പെരുമ്പുഴ കോവിൽമുക്കിൽ ഇന്ന് 11.30 ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയർഫോഴ്സ് ഉദ്യേഗസ്ഥൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം സ്വദേശി പുതിയ വീട് നിർമിക്കുന്നതിന്‍റെ ഭാഗമായി പുതിയ കിണർ കുഴിക്കുകയായിരുന്നു. 75 അടിയോളം താഴ്ചയുള്ള ഇടുങ്ങിയ കിണറിൽ ആദ്യം രണ്ട് തൊഴിലാളികളാണ് ഇറങ്ങിയത്. ഇവർ ശ്വാസം കിട്ടാതെ കുഴഞ്ഞു വീണതിനെ തുടർന്ന് രക്ഷിക്കാനായി ഇറങ്ങിയതാണ് മറ്റു തൊഴിലാളികൾ. കിണറിലിറങ്ങിയ നാലു തൊഴിലാളികളും ശ്വാസം കിട്ടാതെ കിണറിൽ കുഴഞ്ഞു വീഴുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തൊളിലാളികളെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്തെത്തിക്കുമ്പോള്‍ തൊഴിലാളികളെല്ലാം അബോധാവസ്ഥയിലായിരുന്നു.
Discussion about this post