തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണി വരെ കടകൾ തുറക്കാം.
വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇളവുകള്‍ അനുവദിച്ചത്. കടകളുടെ പ്രവര്‍ത്തന സമയം വർദ്ധിപ്പിക്കൽ, പൊലീസുകാരുടെ ഇടപെടൽ, ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു.
ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യവും സംഘടന മുന്നോട്ട് വെച്ചു.
Discussion about this post