തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ കേരളത്തിൽ എത്തിച്ച് പെൺവാണിഭം നടത്തുന്ന സംഘം പിടിയിലായി. സംഘത്തിന്റെ നടത്തിപ്പുകാരും അസം സ്വദേശികളുമായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി. 9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണ് പൊലീസിന്റെ വലയിലായത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ കേരളത്തിലെത്തിച്ചു പെണ്‍വാണിഭം നടത്തുന്നതായി അസം പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ജൂലൈ 11ന് മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരെ പ്രതികളാക്കി അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരുടെയും ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലായത്.
ഇതോടെ അസം പൊലീസ് വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തി. കേരള പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് നടത്തിയ റെയ്ഡിൽ മെഡിക്കല്‍ കോളജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ഹോട്ടലുകളില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികളും പിടിയിലായിട്ടുണ്ട്. പ്രതികളെ ഉടൻ അസമിലേക്ക് കൊണ്ടു പോകും.
Discussion about this post