ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ പെരുന്നാളിന് ഇളവുകൾ നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സംസ്ഥാന സര്‍ക്കാര്‍ നടപടി നിന്ദ്യമാണ്. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിംഗ്വി ട്വീറ്റ് ചെയ്തു. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം പറഞ്ഞു.
Deplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations.
— Abhishek Singhvi (@DrAMSinghvi) July 17, 2021
അതേസമയം പെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. ഇവയ്ക്ക് രാത്രി എട്ട് മണി വരെ തുറന്ന് പ്രവർത്തിക്കാം.
എന്നാൽ കൊവിഡ് ബാധ കുറഞ്ഞ സംസ്ഥാനമായിട്ടും ഉത്തർ പ്രദേശിൽ കൻവാർ യാത്ര ചടങ്ങിൽ മാത്രം ഒതുക്കാൻ യോഗി സർക്കാർ തീരുമാനിച്ചു.
Discussion about this post