യൂട്യൂബിൽ ആവേശമായി സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പുതിയ ചിത്രം കാവലിന്റെ ട്രെയിലർ. ജൂലൈ 16ന് പുറത്തിറങ്ങിയ ട്രെയിലർ ഇപ്പോഴും ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമത് തുടരുകയാണ്. ട്രെയിലറിലെ സാഹസിക- സംഘട്ടന രംഗങ്ങളും തീപ്പൊരി സംഭാഷണങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം പത്ത് ലക്ഷത്തിന് മുകളിൽ പ്രേക്ഷകർ ട്രെയിലർ കണ്ടു കഴിഞ്ഞു.
നിധിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ജോബി ജോർജാണ്. ഗുഡ് വിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ എസ് പ്രവീണും സംഗീതം രഞ്ജിൻ രാജും നിർവഹിക്കുന്നു. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റർ.
ആക്ഷൻ ഫാമിലി ഡ്രാമ ആയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. രഞ്ജി പണിക്കർ, സാദിഖ്, ശ്രീജിത്ത് രവി, മുത്തുമണി തുടങ്ങി പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നു.
Discussion about this post