തിരുവനന്തപുരം: കൊവിഡ് കേസുകൾ ഉയരുന്നതിന് പിന്നാലെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ തത്ക്കാലം നല്‍കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വാരാന്ത്യ ലോക്ഡൗണും തുടരും.
പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം ഇളവുകൾ നൽകിയിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായിരിക്കെ ഇളവ് നൽകിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സുപ്രീം കോടതിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ടി.പി.ആര് കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് ടിപിആർ കുതിച്ചുയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ടിപിആർ 11.91 ശതമാനമായി ഉയർന്നിരുന്നു.
Discussion about this post