വാഷിംഗ്ടൺ: പാക് വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറണമെന്ന് ബൈഡൻ സർക്കാർ കാലിഫോർണിയ കോടതിയിൽ ആവശ്യപ്പെട്ടു. 2008 മുംബൈ സ്ഫോടനക്കേസിലെ സൂത്രധാരന്മാരിൽ ഒരാളാണ് റാണ.
റാണയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അന്താരാഷ്ട്ര നിയമ പ്രകാരം സാധുവാണെന്നും ഇന്ത്യ സമർപ്പിച്ച തെളിവുകൾ കൈമാറ്റത്തിന് പര്യാപ്തമാണെന്നും അമേരിക്കൻ സർക്കാർ വ്യക്തമാക്കി.
2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് 59കാരനായ റാണ. ആറ് അമേരിക്കക്കാർ ഉൾപ്പെടെ 166 പേർ മരിച്ച മുംബൈ ഭീകരാക്രമണം പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബ ആസൂത്രണം ചെയ്തതായിരുന്നു. ഇതിനായി ഡേവിഡ് കോൾമാൻ ഹെഡ്ലിക്കൊപ്പം റാണയും ഗൂഢാലോചന നടത്തിയിരുന്നു. നിലവിൽ അമേരിക്കയിൽ ജയിലിൽ കഴിയുകയാണ് ഹെഡ്ലി.
Discussion about this post