അമ്പലപ്പുഴ: അന്തര്‍സംസ്ഥാന വാഹനക്കടത്ത് സംഘത്തെ അമ്പലപ്പുഴ പൊലീസ് പിടികൂടി. അമ്പലപ്പുഴ നീര്‍ക്കുന്നം പുതുവലില്‍ ജയകൃഷ്ണന്‍ (24), തൃശൂര്‍ കുന്നംകുളം പതിനേഴാം വാര്‍ഡില്‍ ഇലവന്തറ വീട്ടില്‍ ശ്രീരഞ്ജിത്ത് (40), കോട്ടയം വാഴപ്പള്ളി എട്ടാം വാര്‍ഡില്‍ പുതുപറമ്ബു വീട്ടില്‍ സന്ദീപ് (30), തൃശൂര്‍ ചേലക്കര സ്വദേശി സജീഷ്(32) തെക്കുംകര സ്വദേശി സജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.
വാടകക്കെടുക്കുന്ന വാഹനങ്ങള്‍ ഉടമ അറിയാതെ മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുപോയി പണയപ്പെടുത്തുകയായിരുന്നു സംഘം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശേരി സ്വദേശി രതീഷിന്‍്റെ മാരുതി എര്‍ട്ടിഗ കാര്‍ ജയകൃഷ്ണന്‍ വാടകക്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടത്തുകയും ജി.പി.എസ് ട്രാക്കര്‍ കട്ടു ചെയ്യുകയും ചെയ്തു. പറഞ്ഞ സമയത്ത് വാഹനം തിരികെ എത്തിക്കാതിരുന്നതിനാല്‍ രതീഷ് അമ്പലപ്പുഴപൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അമ്പലപ്പുഴസി.ഐ എസ്. ദ്വിജേഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി.
തുടര്‍ന്ന് കോയമ്പത്തൂരിലെ ഉക്കടത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. കാണാതായ എര്‍ട്ടിഗ കാര്‍, കൊട്ടാരക്കര സ്വദേശിയുടെ ഐ20, മറ്റൊരു ഹുണ്ടായ് ഇയോണ്‍ കാര്‍ എന്നിവ ഇവരില്‍ നിന്നും കണ്ടെത്തി. മൂന്നു കാറുകളുടേയും നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.
Discussion about this post