ടോക്കിയോ: ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍. 75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അള്‍ജീരിയയുടെ ഐചര്‍ക് ചായിബായെ ആണ് തോല്‍പ്പിച്ചത്.
പൂജയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ പൂജയ്ക്ക് മെഡലുറപ്പിക്കാം.
മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്സാണിത്. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.
Discussion about this post