ഷിംല: ഹിമാചല്‍ പ്രദേശിലുണ്ടായ നൂറ് മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് ഉള്‍പ്പെടുന്ന മലയുടഒരു ഭാഗം ഇടിഞ്ഞിറങ്ങുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ സിര്‍മൗര്‍ ജില്ലയിലെ കാളിദംഗിലാണ് സംഭവം. ഇതിനെ തുടര്‍ന്ന് ദേശീയ പാത 707ല്‍ ഗതാഗതം മുടങ്ങി.
പവോന്‍ഡ സാഹിബ്- ഷില്ലായ് ഹട്‌കോട്ടി ദേശീയ പാതയുടെ ഭാഗമാണ് ഇടിഞ്ഞത്. മലയെ ചുറ്റി കടന്നുപോകുന്ന റോഡ് ഉള്‍പ്പെടുന്ന മലയുടെ ഭാഗം ഇടിഞ്ഞ് താഴുന്നതാണ് വീഡിയോയില്‍ ഉള്ളത്. നൂറു മീറ്ററോളം റോഡ് ഇങ്ങനെ നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ആളപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
Watch Dramatic Road Collapse After Landslide In Himachal Pradesh #landslide #Himachal pic.twitter.com/yi8an1mLEu
— Deepak Rana (@DeepakR85680) July 30, 2021
കനത്ത മഴയും മേഘവിസ്‌ഫോടനവും മൂലം ഏതാനും ദിവസങ്ങളായി ഹിമാചല്‍ മേഖലയില്‍ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും ഉണ്ടായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സിര്‍മൗര്‍ ജില്ലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണ്ണിടിച്ചില്‍ മൂലം ലഹൗല്‍-സ്പിറ്റി മേഖലയില്‍ 175 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Discussion about this post