തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ലഭിക്കുക.
പഞ്ചസാര -1 കിലോ, വെളിച്ചെണ്ണ – 500 ഗ്രാം, ചെറുപയർ – 500 ഗ്രാം, തുവരപ്പരിപ്പ് – 250 ഗ്രാം, തേയില – 100 ഗ്രാം, മുളക്/ മുളക് പൊടി -100ഗ്രാം, പൊടിഉപ്പ് – 1 കിലോ, മഞ്ഞൾ – 100ഗ്രാം, സേമിയ – 180ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം, കശുഅണ്ടി പരിപ്പ് – 50ഗ്രാം, ഏലയ്ക്ക – 20 ഗ്രാം, നെയ്യ് – 50 മില്ലി ലിറ്റർ, ശർക്കരവരട്ടി/ ഉപ്പേരി – 100 ഗ്രാം, ആട്ട- 1 കിലോ, ശബരി ബാത്ത് സോപ്പ്- 1 എന്നിവയാണ് കിറ്റിലെ ഇനങ്ങൾ.
വിവാദമായ പപ്പടം ഒഴിവാക്കിയാണ് ഇത്തവണ കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 570 രൂപ വില വരുന്ന സാധനങ്ങൾ കിറ്റിൽ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post