തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർദ്ധിപ്പിക്കാൻ ശുപാർശ. ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളും കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളുമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനും സംസ്ഥാന എക്സൈസ് കമ്മീഷണർ നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാർശയിൽ പറയുന്നു.
തിരക്കേറിയ വിൽപ്പനകേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകൾ പ്രവർത്തന സമയം മുഴുവൻ തുറക്കാനും ശുപാർശയുണ്ട്. കോടതി പരാമർശിക്കും പ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാൻ റിപ്പോർട്ടിൽ നിർദേശമുണ്ട്.
മദ്യശാലകളിലെ സൗകര്യമില്ലായ്മകളെക്കുറിച്ചും മദ്യപന്മാരുടെ അന്തസ്സിന് വിലയില്ലേയെന്നും നേരത്തെ സർക്കാരിനോട് കോടതി ചോദിച്ചിരുന്നു.
Discussion about this post