തൃശൂർ: കുതിരാൻ തുരങ്കം ഭാഗീകമായി തുറന്നതിന് പിന്നാലെ രമ്യ ഹരിദാസ് എംപിയേയും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും പരിഹസിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. രമ്യയുടേയും, റിയാസിന്റെയും കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു കുതിരാൻ തുരങ്ക നിർമ്മാണമെന്നാണ് ‘ട്രോൾ’. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസം.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
‘ബഹുമാന്യയായ രമ്യ ഹരിദാസ് എംപിയുടേയും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെയും ബാല്യകാലം മുതൽക്കുള്ള സ്വപ്നമായിരുന്നു കുതിരാൻ ടണൽ നിർമ്മാണം . അശ്രാന്ത പരിശ്രമത്തിലൂടെ അതു സാധിച്ചെടുത്ത ഇരുവർക്കും അഭിവാദ്യങ്ങൾ .
ആ നിതിൻ ഗഡ്കരിക്ക് പ്രത്യേകിച്ച് ഇക്കാര്യത്തിൽ റോളൊന്നുമില്ല . ചുമ്മാ ട്വീറ്റ് ചെയ്തു . അത്രേ ഉള്ളൂ. ഇത്രയും മനസിലാക്കാനുള്ള പ്രബുദ്ധതയൊക്കെ മലയാളിക്കുണ്ട്’.
Discussion about this post