Friday, August 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

by Brave India Desk
Aug 4, 2021, 03:01 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം വിഷയങ്ങളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും തന്റെ മകൾക്കും അത്തരം ആനുകൂല്യം ലഭ്യമാക്കണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുകയാണ് സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പിന്മാറിയതോടെ അവിടുത്തെ രാഷ്ട്രീയവും ഭരണപരവുമായ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെബാസ്റ്റ്യൻ ആരോപിക്കുന്നു.

Stories you may like

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആയിഷ പുറപ്പെട്ടപ്പോൾ ഇവർക്കെതിരെ യുഎപിഎ നിയമ പ്രകാരം കേസുണ്ടായിരുന്നു. 2017ൽ ഇന്റർപോൾ ഇവർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയതോടെ ഇവരുടെ ഭർത്താവ് കൊല്ലപ്പെടുകയും ഇവർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.

അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂർത്തിയായതോടെ അവിടെ നിന്നും അമേരിക്കൻ സേന സമ്പൂർണ്ണ പിന്മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതോടെ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശ ഭീകരവാദികളെ തൂക്കിലേറ്റാൻ സാദ്ധ്യതയുണ്ടെന്ന് സെബാസ്റ്റ്യൻ പറയുന്നു.

കാത്തലിക് ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സോണിയ സെബാസ്റ്റ്യൻ എഞ്ചിനീയറിംഗ് പഠനകാലത്ത് അബ്ദുൾ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് ബംഗലൂരുവിൽ എം ബി എ പഠനത്തിന് പോയ സോണിയ ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. വീട്ടിൽ ഇക്കാര്യങ്ങൾ രഹസ്യമാക്കി വെച്ച ആയിഷ 2010ൽ നിസ്കരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരങ്ങൾ പുറത്താകുന്നത്.

തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലായിരുന്നു ഇവർ ആദ്യമെത്തിയത്. അവിടെ വെച്ച് സൈനിക നടപടിക്കിടെ റാഷിദ് കൊല്ലപ്പെടുകയായിരുന്നു.

കുറ്റവാളികളെ പരസ്പരം കൈമാറാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയുണ്ടെന്നും തന്റെ മകൾക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ കേരളത്തിൽ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തിൽ നേരത്തെ കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

2017ൽ എൻ ഐ എ സമർപ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തിൽ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനിൽ നിന്നും കാൽനടയായാണ് ഇവർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചത്. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ ഇന്ത്യ വിട്ടത്.

ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്.

Tags: islamic stateSupreme Court of IndiakeralaGovernment of IndiaSonia Sebastian
Share22
Tweet
SendShare

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

Latest News

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും ശക്തമായ പ്രളയം ഉണ്ടാകുമെന്ന് ചൈന ; ചോച്ചെൻ ഖോല-പുരേപു സംപോ കൃത്രിമ തടാകം മൂന്നു ദിവസത്തിനുള്ളിൽ പൊട്ടുമെന്ന് മുന്നറിയിപ്പ്

ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന നീക്കം; നയതന്ത്ര ബന്ധങ്ങൾ കൂട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് സീഷെൽസിൽ

മധ്യേഷ്യൻ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി: ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും ; എസ്.സി.ഒ ഉച്ചകോടി പ്രധാന ലക്ഷ്യം

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

മണിപ്പൂരിൽ തീവ്രവാദ ആക്രമണം : 4 നാഗാ വംശജർ കൊല്ലപ്പെട്ടു; ഒരാളെ കാണാതായി

105 ഇന്ത്യക്കാർ ഉൾപ്പെടെ 384 വിനോദസഞ്ചാരികളെ കാണാനില്ല ; നേപ്പാൾ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടങ്ങൾ

ദുരന്ത കാരണം ഭൂകമ്പമോ അണക്കെട്ട് തകർച്ചയോ? മിന്നൽ പ്രളയത്തിൽ നേപ്പാളും ചൈനയും തമ്മിൽ തർക്കം രൂക്ഷം

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരോടെ സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies