ടോക്യോ: ഒളിമ്പിക്സ് വേദിയിൽ മാവോ ബാഡ്ജ് ധരിച്ചതിന് ചൈനീസ് കായിക താരങ്ങൾക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ താക്കീത്. മെഡൽ സ്വീകരിക്കുന്ന സമയത്ത് മാവോ സെതൂങ്ങിന്റെ ബാഡ്ജ് ധരിച്ച രണ്ട് ചൈനീസ് സൈക്ലിംഗ് താരങ്ങൾക്കാണ് താക്കീത് ലഭിച്ചത്.
ചൈനീസ് ടീമിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. ഇതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പാനലിനെ നിയോഗിച്ചു. ഒളിമ്പിക് വേദിയിൽ രാഷ്ട്രീയ ചിഹ്നങ്ങൾ പാടില്ലെന്ന ചട്ടം താരങ്ങൾ ലംഘിച്ചതായി സമിതി ചൂണ്ടിക്കാട്ടി.
ഇനി മേലിൽ ഇത് ആവർത്തിക്കില്ലെന്ന് ചൈനീസ് ടീം അറിയിച്ചതായി ഒളിമ്പിക്സ് അച്ചടക്ക സമിതി വ്യക്തമാക്കി. രാഷ്ട്രീയമോ മതപരമോ വംശീയമോ ആയ ഒരു അടയാളങ്ങളും ഒളിമ്പിക്സ് വേദികളിലോ അനുബന്ധ ഇടങ്ങളിലോ ഉപയോഗിക്കാൻ പാടില്ല എന്നതാണ് ചട്ടം.
Discussion about this post