തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം മലപ്പുറം ജില്ലയിൽ. ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്കിന്റെ (ഐപിആർ) അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 52 തദ്ദേശ സ്ഥാപനങ്ങളിലെ 266 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനു പുറമേ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും വേറെയുണ്ടാകും.
ജില്ലാ കലക്ടർമാർ ട്രിപ്പിൾ ലോക്ക്ഡൗൺ സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഐപിആർ പ്രകാരമുള്ള അടുത്ത പട്ടിക ബുധനാഴ്ച ജില്ലാ ഭരണകൂടം കോവിഡ് ജാഗ്രതാ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
മലപ്പുറം ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങളിലെ 94 വാർഡുകളിൽ ഐപിആർ 10ന് മുകളിലാണ്. ഇവിടങ്ങളിലെല്ലാം ട്രിപ്പിൾ ലോക്ക്ഡൗണായിരിക്കും. 9 തദ്ദേശ സ്ഥാപനങ്ങളിലെ 51 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണുള്ള തൃശൂരാണ് രണ്ടാമത്.
Discussion about this post