സർക്കാർ ജോലിക്ക് വേണ്ടിയുള്ള പരീക്ഷകളിൽ നിന്നും ഹിന്ദിയും സംസ്കൃതവും ഒഴിവാക്കിയ ഝാർഖണ്ഡ് സർക്കാരിന്റെ നടപടിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തമാകുന്നു. ഹേമന്ദ് സോറൻ സർക്കാരിന്റെ നടപടി വിവേചനപരമാണെന്നാണ് ബിജെപിയുടെ ആരോപണം.
ഝാർഖണ്ഡ് സർക്കാർ സർവീസിലേക്കുള്ള ഗ്രേഡ് 3,4 തസ്തികകളിലേക്കുള്ള ജോലികൾക്കായി നടത്തുന്ന പരീക്ഷകളിൽ നിന്നുമാണ് ഹിന്ദിയും സംസ്കൃതവും ഒഴിവാക്കിയത്. അതേസമയം ഗോത്രഭാഷകൾക്കൊപ്പം പ്രാദേശിക ഭാഷയുടെ പട്ടികയിൽ ഉറുദു ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post