കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ സാക്ഷി റമീസിന്റെ അപകടമരണത്തിന് കാരണമായ കാറിന്റെ ഡ്രൈവറും മരിച്ചു. തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛർദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെയോടെ മരണപ്പെടുകയുമായിരുന്നു.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ സുഹൃത്തായിരുന്നു റമീസ്. കഴിഞ്ഞ മാസമാണ് കേസിലെ മുഖ്യസാക്ഷിയായ ഇയാൾ വാഹനാപകടത്തിൽ മരിക്കുന്നത്. അടുത്ത ദിവസം ചോദ്യം ചെയ്യല്ലിന് ഹാജരാവാൻ കസ്റ്റംസ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ അപകട മരണം.
റമീസിന്റെ അപകടമരണം വിവാദമായിരുന്നു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിരുന്നു.
Discussion about this post