കോബ്രയുടെ സെറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി ചിയാന്‍ വിക്രം. അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലറില്‍ വിവിധ ലുക്കുകളിലാണ് വിക്രം എത്തുന്നത്.
ചിത്രത്തിൽ ശ്രിന്ദി ഷെട്ടി, കെ എസ് രവികുമാര്‍, മുന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്, മിയ ജോര്‍ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
നിലവില്‍ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിനായി വിക്രം കൊല്‍ക്കത്തയിലേക്ക് പോവാന്‍ ഒരുങ്ങുകയാണ്. ആഗസ്റ്റ് 15നാണ് ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും കൊല്‍ക്കത്തയില്‍ നേരത്തെ എത്തിയിട്ടുണ്ട്.
എ ആര് റഹ്മനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.
Discussion about this post