വെഞ്ഞാറമൂട്: ഭാര്യയെയും വീട്ടിലുള്ളവരെയും ഭീഷണിപ്പെടുത്തുന്നതിന് സ്ഫോടകവസ്തുവുമായി വീട്ടിലെത്തിയ ആള്‍ വീടിനുള്ളിലേക്ക് കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തിലെ വാലുപാറ കിഴക്കുംകര പുത്തന്‍ വീട്ടില്‍ മുരളീധരന്‍ (45) ആണ് മരിച്ചത്.
ഭാര്യയുമായി പിണക്കത്തിലായിരുന്ന മുരളീധരന്‍ ഉച്ചയോടുകൂടി വീട്ടിലേക്ക് വരികയും കയ്യില്‍ കരുതിയിരുന്ന സ്‌ഫോടകവസ്തു കത്തിക്കുകയുമായിരുന്നു. വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്താനായിരുന്നു സ്‌ഫോടക വസ്തു കൈവശം സൂക്ഷിച്ചതെന്നാണ് വിവരം. എന്നാൽ, വീട്ടിലേക്ക് കയറുന്നതിനിടെ കാല്‍തെറ്റി മറിഞ്ഞു വീണ മുരളീധരന്റെ ശരീരത്തിലിരുന്ന് സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടുകാര്‍ ഇറങ്ങിവന്നപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാറമടയിലാണ് മുരളീധരന്‍ ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് സ്ഫോടന വസ്തുക്കൾ കിട്ടിയതെന്നാണ് നിഗമനം.
Discussion about this post