തിരുവനന്തപുരം: 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തി സിപിഎം. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി ആസ്ഥാനമായ എ.കെ സെന്ററില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി.
കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സമാനമായി മറ്റ് ജില്ലകളിലും നേതാക്കൾ പതാക ഉയർത്തി.
ദേശീയതയിലൂന്നി ആർ എസ് എസ് നേതൃത്വത്തിൽ രാജ്യത്ത് ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചതാണ് സിപിഎമ്മിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. സിപിഎം കോട്ടകളായിരുന്ന ബംഗാളിലും ത്രിപുരയിലും ഒരു പരിധി വരെ കേരളത്തിലും ദേശീയശക്തികൾ നേടുന്ന മുന്നേറ്റവും പാർട്ടിയെ ചിന്തിപ്പിക്കുന്ന ഘടകമാണ്.
Discussion about this post