കൊല്ലം: പുതിയ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിനെ തെളിവെടുപ്പിനിടെ നാട്ടുകാർ തല്ലി. മൈലാപ്പൂർ തൊടിയിൽ വീട്ടിൽ ബിലാൽ ഹൗസിൽ നിഷാന എന്ന സുമയ്യയെ (25) കൊലപ്പെടുത്തിയ കേസിലാണു ഭർത്താവ് നിസാമിനെ (39) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ നിസാമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സുമയ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സുമയ്യ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് നിസാം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവതി മരിച്ചിരുന്നു. കൊലപാതകമെന്ന സംശയം ആശുപത്രി അധികൃതര്‍ പ്രകടിപ്പിച്ചതോടെ കൊട്ടിയം പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടില്‍ തെളിവെടുപ്പു നടത്തി. സുമയ്യയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടു പോയതിനു പിന്നാലെ പാരിപ്പള്ളിയില്‍ നിന്ന് ഭര്‍ത്താവ് നിസാമിനെ ചാത്തന്നൂര്‍ എസിപിയുടെ നിര്‍ദ്ദേശാനുസരണം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post