തിരുവനന്തപുരം: തിരുവോണ ദിനത്തിൽ ക്രൂരമായ കൊലപാതകം. തിരുവനന്തപുരത്ത് യുവതിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശിനി ആർ രാജി(40) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു അക്രമം. വാക്കു തർക്കത്തിനിടെ അയൽവാസിയും ബന്ധുവുമായ ഗിരീശൻ രാജിയെ ഹോളോബ്രിക്സ് കൊണ്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.
സംഭവത്തിൽ പ്രതി ഗിരീശനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഓണദിനത്തിൽ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. തൃശൂർ ജില്ലയിൽ കഴിഞ്ഞ ദിവസം രണ്ട് കൊലപാതകങ്ങൾ നടന്നിരുന്നു. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലുമായിരുന്നു കൊലപാതകങ്ങൾ.
ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെയാണ് കുത്തിക്കൊന്നത്. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. കീഴ്ത്താണിയില്‍ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്.
Discussion about this post