പാലക്കാട്: ഭഗത് സിങ്ങുമായി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഉപമിച്ച എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ യുവമോര്‍ച്ച പാലക്കാട് കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചു. മലബാര്‍ മാപ്പിള കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാന്‍ സ്പീക്കര്‍ രാജേഷ് ശ്രമിച്ചെന്ന് യുവമോര്‍ച്ച ആരോപിച്ചു.
യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
എംബി രാജേഷിന്റെ കോലം കത്തിച്ചാണ് യുവമോര്‍ച്ച പ്രതിഷേധിച്ചത്.
ഭഗത്സിംഗിനെപ്പോലൊരു ഇന്ത്യന്‍ സ്വാതന്ത്ര്യസമര നക്ഷത്രമായ സ്വദേശാഭിമാനിയെ, സ്വന്തം സഹോദര ജനതയെ മതം വേറൊന്നായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ കൊന്നുതള്ളിയ മലബാര്‍ ഇസ്ലാമിക് സ്റ്റേറ്റിലെ വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയോട് ഉപമിച്ച എം.ബി രാജേഷ് പ്രസ്താവന പിന്‍വലിച്ചു പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രശാന്ത് ശിവന്‍ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യ സമര സേനാനികളായ വക്കം അബ്ദുല്‍ ഖാദര്‍നെയും അഷ്റഫുള്ള ഖാനെയും പോലെയുള്ള ധീരന്മാരെ വിസ്മരിച്ച് വാരിയന്‍കുന്നനെ പോലുള്ള ആളുകളെ വെള്ളപൂശാനുള്ള ശ്രമം ചരിത്രത്തെ വളച്ചൊടിക്കാന്‍ ഉള്ള നീക്കമാണെന്ന് പ്രശാന്ത് ശിവന്‍ പറഞ്ഞു
Discussion about this post