മലയാളിയുടെ ആരോഗ്യ ശീലങ്ങൾക്കും പരിസ്ഥിതി മലിനീകരണത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. സക്ഷരത നൂറ് ശതമാനം, വകതിരിവ് വട്ടപ്പൂജ്യം എന്ന തലക്കെട്ടിൽ ശ്രീജേഷ് പങ്കു വെച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പാടവരമ്പത്തും ജലാശയങ്ങളുടെ സമീപത്തും ചതുപ്പുകളിലും, ഉപയോഗിച്ച സിറിഞ്ചുകളും മരുന്നുകളും തള്ളിയിരിക്കുന്ന ചിത്രങ്ങളാണ് ശ്രീജേഷ് പങ്കു വെച്ചിരിക്കുന്നത്.
https://twitter.com/16Sreejesh/status/1432184031710310407
‘ഇപ്രകാരമാണ് എന്റെ പേരിലുള്ള റോഡ് നാട്ടുകാർ അലങ്കരിച്ചിരിക്കുന്നത്. കുന്നത്തുനാട്/ കിഴക്കമ്പലം വില്ലേജ് ഓഫീസർമാർ ഇക്കാര്യം പരിഗണിച്ച് നടപടി എടുക്കുമെന്ന് പ്രതീക്ഷിച്ച് കൊള്ളുന്നു‘. ശ്രീജേഷ് ട്വീറ്റ് ചെയ്തു. ട്വീറ്റിൽ ശ്രീജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്തിട്ടുണ്ട്. ഭാവി തലമുറക്ക് വേണ്ടി ഭൂമിയെ പരിരക്ഷിക്കണമെന്നും ശ്രീജേഷ് കുറിക്കുന്നു.
ശ്രീജേഷിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. കൊവിഡിനെ തുരത്തിയ വിഖ്യാതമായ കേരള ആരോഗ്യ മോഡലിന്റെ വിജയരഹസ്യം ഇതൊക്കെയാണെന്ന് ഒരാൾ കമന്റ് ചെയ്തു. ‘നമ്പർ ഫൺ കേരള‘ എന്നാണ് മറ്റൊരു കമന്റ്.
Discussion about this post