കൊല്ലം: നഗരത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടി നടത്തിയ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. നാല് പേർക്കെതിരെ എക്സൈസ് കേസെടുത്തു. പേരയം സ്വദേശിനി ലീന, കിളികൊല്ലൂർ സ്വദേശി ശ്രീജിത്ത്, ആശ്രാമം സ്വദേശി ദീപു, കാവടിപ്പുറം സ്വദേശി ദീപു എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഒരാൾ എക്സൈസിനെ കണ്ട് ഫ്ളാറ്റിന്റെ മുകൾ നിലയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റു. ലീന നഗരത്തിലെ പ്രധാന ലഹരി വ്യാപാരിയാണെന്ന് എക്സൈസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് നഗരത്തിലെ ഫ്ളാറ്റിൽ നിന്ന് എംഡിഎംഎ എന്ന ലഹരി മരുന്നുമായി ഇവരെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post