പാലക്കാട്: അകത്തേത്തറയിലെ ധോണിയിൽ സിപിഎം-സിപി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ തർക്കങ്ങളാണ് സംഘർഷത്തിലേക്ക് എത്തിയത്.
എഐവൈഎഫ് നേതാവിന്റെ വീട് കയറി അക്രമിച്ച സംഘം കല്ലേറും നടത്തി. സിപിഐ. ധോണി ബ്രാഞ്ച് അംഗം സുനിറിന് പരിക്കേറ്റു.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.
സ്ഥലത്ത് ഫ്ലക്സ് വെച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വീട് കയറിയുള്ള ആക്രമണത്തിലേക്ക് എത്തിയത്. രണ്ടു കൂട്ടർക്കെതിരെയും കേസ് എടുത്തതായി ഹേമാംബിക നഗർ പോലീസ് അറിയിച്ചു. സ്‌ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.
Discussion about this post