കോഴിക്കോട്: എട്ടുപേര്‍ക്കുകൂടി നിപ്പ ലക്ഷണങ്ങള്‍ കണ്ടെത്തിയാതായി ജില്ലാ കലക്ടർ അറിയിച്ചു . ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ 251 പേർക്കൂടി ഉൾപ്പെടുമെന്ന് കലക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഹൈറിസ്ക് വിഭാഗത്തിലുള്ളവരുടെ എണ്ണം 32 ആയി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ്പ വാർഡിൽ പ്രവേശിച്ചു. പ്രതിരോധപ്രവര്‍ത്തനം വിലയിരുത്താന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ഗസ്റ്റ് ഹൗസില്‍ ചേരുകയാണ്.
നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന തുടങ്ങി. നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരന്‍ മുഹമ്മദ് ഹാഷിമിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പരിശോധന.
ഹാഷിമിന്റെ വീട്ടിലെ ആടിന്റെ സ്രവം എടുത്തു. ആടിന് രണ്ട് മാസം മുന്‍പ് അസുഖം വന്നിരുന്നു. വനംവകുപ്പിന്റെ സഹായത്തോടെ വവ്വാലുകളുടേയും കാട്ടുപന്നികളുടേയും സ്രവം എടുക്കും. ഇവ ഭോപ്പാലിലെ ലാബിലെത്തിച്ച് പരിശോധിക്കും. കൂളിമാട് പുൽപറമ്പിൽ വിദഗ്ദ സംഘമെത്തി പരിശോധനയ്ക്കായി റമ്പുട്ടാൻ പഴങ്ങളും ശേഖരിച്ചു.
Discussion about this post